ഓമശ്ശേരി:അമ്പലക്കണ്ടി ടൗൺ എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ സാംസ്കാരിക വിഭാഗമായ വിൻ പോയിന്റ് അക്കാദമിയിൽ നിന്നും എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ അക്കാദമി പ്രവർത്തകർ ഉപഹാരം നൽകി അനുമോദിച്ചു.സ്ഥാപനത്തിൽ പഠിച്ച 134 കുട്ടികളും മികച്ച മാർക്ക് നേടി വിജയിച്ചിരുന്നു.മുഴുവൻ വിഷയത്തിലും എ.പ്ലസ് നേടിയ പതിനഞ്ച് കുട്ടികളും 9 വിഷയങ്ങളിൽ എ.പ്ലസ് നേടിയ 15 കുട്ടികളും ഉൾപ്പടെ മുപ്പത് വിദ്യാർത്ഥികൾക്കാണ് വിവിധ ഘട്ടങ്ങളിലായി വീടുകളിലെത്തി ഉപഹാരം സമർപ്പിച്ചത്.
വിൻ പോയിന്റ് അക്കാദമി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് എസ്.വൈ.എസ്.പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.'സമസ്ത'തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് കെ.ഹുസൈൻ ബാഖവി,നെച്ചൂളി മുഹമ്മദ് ഹാജി,കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.കെ.റസാഖ് മാസ്റ്റർ കൈവേലി മുക്ക്,ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി റസാഖ് മാസ്റ്റർ തടത്തിമ്മൽ,പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി യു.കെ.ഹുസൈൻ,സഹദ് കൈവേലി മുക്ക്,ടി.അലി ഹുസൈൻ വാഫി,കെ.ടി.മുഹമ്മദ്,തടായിൽ അബു ഹാജി,കെ.ടി.എ.ഖാദിർ,വി.സി.ഇബ്രാഹീം,കെ.ടി.ഇബ്രാഹീം ഹാജി,നെരോത്ത് മുഹമ്മദ് ഹാജി,കുഴിമ്പാട്ടിൽ മുഹമ്മദ്,പി.സുൽഫീക്കർ മാസ്റ്റർ,ഡോ:കെ.സൈനുദ്ദീൻ,കെ.ടി.ഹാരിസ്,കുഴിമ്പാട്ടിൽ അബ്ദുൽ റഹ്മാൻ,ടി.പി.ജുബൈർ ഹുദവി,പി.പി.നൗഫൽ,എം.എ.ബഷീർ,ഇ.കെ.അഹ്മദ് കുട്ടി,യു.കെ.ശാഹിദ്,എ.ടി.സി.മുഹമ്മദ്,നെച്ചൂളി ശംസുദ്ദീൻ,കരിമ്പൻ തൊടിക ബഷീർ,നെച്ചൂളി നൗഷാദ്,പി.ശബീർ,സി.വി.സാബിത്ത്,ഇ.കെ.റിസ്വാൻ,യു.കെ.ബഷീർ എന്നിവർ സംസാരിച്ചു.
വിൻ പോയിന്റ് അക്കാദമി കോ-ഓർഡിനേറ്റർ യു.അബ്ദുൽ ഹസീബ് സ്വാഗതവും ഷാഹിദ് റംസാൻ വെണ്ണക്കോട് നന്ദിയും പറഞ്ഞു.
ഫോട്ടോ:ആലിൻ തറ ടി.വിജയ കുമാറിന്റെ മകൻ അഭിജിത്തിന് അമ്പലക്കണ്ടി വിൻ പോയിന്റ് അക്കാദമിയുടെ ഉപഹാരം അബു മൗലവി അമ്പലക്കണ്ടി സമ്മാനിക്കുന്നു.
യു.അബ്ദുൽ ഹസീബ്
(കോ-ഓർഡിനേറ്റർ)
Post a comment