ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ രൂപപ്പെടുകയും ഒപ്പം തന്നെ പ്രതിദിന വൈറസ് വ്യാപനം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധപരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് വൈറസ് കൂടുതല്‍ ആശങ്കാജനകമായി പടരുമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. ഓഗസ്റ്റ് മാസത്തോടെ ഓരോ ജില്ലയിലും 5000 ത്തോളം രോഗികള്‍ ഉണ്ടായേക്കും. ആ സാഹചര്യം മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ആശങ്കാജനകമായ സാഹചര്യം മുന്നില്‍കണ്ട് ഓരോ പഞ്ചായത്തിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കും. അതേ സമയം സ്വര്‍ണക്കടത്ത് വിവാദവും ശിവശങ്കറിനെതിരായ നടപടിയും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല.
Post a comment