05 July 2020

പുല്ലൂരാംപാറ പത്തായപ്പാറകടവിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



തിരുവമ്പാടി: വെള്ളിയാഴ്ച വൈകുന്നേരം ഇരുവഞ്ഞിപ്പുഴയിൽ പുല്ലൂരാംപാറ പത്തായപ്പാറകടവിൽ കുളിക്കാനിറങ്ങി  കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.


നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിന്റെ (20) മൃതദേഹമാണ് അൽപം മുൻപ് ഇരവഞ്ഞിപ്പുഴയിൽ പത്തായപ്പാറ കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് തൊട്ടു താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.


താമരശ്ശേരി താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ ശ്രീധരൻ, ഫയർഫോഴ്സ് അസി. ഓഫീസർ വിജയൻ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി അഗസ്റ്റിൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ജെ കുര്യാച്ചൻ, വിത്സൻ താഴത്തുപറമ്പിൽ, തിരുവമ്പാടി വിലേജ് ഓഫീസർ മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിൽ മുക്കം ഫയർഫോഴ്സ്, തിരുവമ്പാടി പോലീസ്, സിവിൽ ഡിഫൻസ്, ഓമശ്ശേരിയിലെ കർമ്മയുടെ പ്രവർത്തകർ, സാന്ത്വനം ഓമശ്ശേരി, രാഹുൽ ബ്രിഗേഡ് അടക്കമുള്ള പരിസരങ്ങളിലെ മറ്റു സന്നദ്ധ സംഘങ്ങളും, നാട്ടുകാരും  തിരച്ചിലിൽ പങ്കെടുത്തിരുന്നു.

ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം അൽപ സമയത്തിനകം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കയക്കും.

Post a comment

Whatsapp Button works on Mobile Device only