30 July 2020

സിൻസിയർ കച്ചേരിമുക്ക് കിഴക്കോത്ത് പഞ്ചായത്ത് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് അവശ്യ സാധനങ്ങൾ നൽകി
(VISION NEWS 30 July 2020)



കിഴക്കോത്ത്: സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ നടത്തുന്ന " ഈ സമയവും കടന്നു പോവും നമ്മൾ  അതിജീവിക്കുക തന്നെ ചെയ്യും " എന്ന ക്യാമ്പയിന്റെ ഭാഗമായി കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിക്കുന്ന  കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക്  അവശ്യസാധനങ്ങൾ നൽകി . സിൻസിയർ പ്രസിഡണ്ട് കെ കെ വിജയനിൽ നിന്നും കിഴക്കോത്ത്  പഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഉസൈൻ മാസ്റ്റർ സാധങ്ങൾ സ്വീകരിച്ചു  . പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ പഞ്ചായത്ത് മെമ്പർ വി എം മനോജ് , സിൻസിയർ സെക്രട്ടറി കമറുൽ ഹകീം , വൈസ് പ്രസിഡണ്ട് ഇക്ബാൽ എം , അബു സി കെ , ശ്രീകലേഷ്‌ എന്നിവർ പങ്കെടുത്തു .

Post a comment

Whatsapp Button works on Mobile Device only