കോഴിക്കോട്:
ജില്ലയിൽ മഴ കനത്തത് തുടർന്ന് കക്കയത്ത് ഉരുൾപൊട്ടൽ. കരിയത്തും പാറ മീൻമുട്ടിയിലാണ് ഇന്ന് പുലർച്ചെ ഉരുൾ പൊട്ടിയത്. മലയോര മേഖലയിൽ നിലവിൽ മഴ കനക്കുകയാണ്. പ്രളയ സാധ്യത കണക്കിലെടുത്ത് സർക്കാർ ഇതിനോടകം ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു.
കക്കയത്ത് കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം പവർ ഹൗസിനരികെ ഉരുൾപൊട്ടിയിരുന്നു. മലയോര മേഖല കടുത്ത ജാഗ്രതയിലാണ്.
Post a comment