30 July 2020

വേറിട്ട അനുഭവമായി ഓൺലൈൻ ക്ലാസ്സ്‌ പി. റ്റി. എ. മീറ്റിംഗ്
(VISION NEWS 30 July 2020)



വേനപ്പാറ: വേനപ്പാറ ലിറ്റിൽ ഫ്ലവർ  യു. പി സ്കൂളിലെ 2020 - 21 അധ്യയന വർഷത്തെ പ്രഥമ ക്ലാസ് പിടിഎ നടത്തി. കോവിഡ് - 19 എന്ന മഹാമാരി പടരുന്ന സാഹചര്യത്തിൽ ഒന്നു മുതൽ ഏഴു വരെയുള്ള എല്ലാ ക്ലാസ്സുകളുടെയും  പിടിഎ ഓൺലൈനായി ആണ് നടത്തപ്പെട്ടത്. അതിനായി ഓരോ ക്ലാസ്സിനും പ്രത്യേക സമയക്രമം നിശ്ചയിച്ച് മുൻകൂട്ടി അറിയിച്ചിരുന്നു. ഗൂഗിൾ മീറ്റ് ഡൗൺലോഡ് ചെയ്യുന്നതിനും മീറ്റിംഗിൽ ജോയിൻ ചെയ്യുന്നതിനുമായി മുൻകൂട്ടി പരിശീലനവും നൽകിയിരുന്നു. കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിന് ഒപ്പം ഓൺലൈൻ പഠനത്തിന് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മീറ്റിങ്ങിൽ ചർച്ച ചെയ്തു. ഹെഡ്മാസ്റ്റർ റോയി ഓവേലിൽ, അതാതു ക്ലാസ് ടീച്ചർമാർ , വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു. എല്ലാ രക്ഷിതാക്കളും ചർച്ചയിൽ പങ്കെടുക്കുകയും തങ്ങളുടെ അഭിപ്രായങ്ങൾ പറയുകയും ചെയ്തു. ഓൺലൈൻ ക്ലാസ്സുകളെക്കുറിച്ചും അതിന്റെ തുടർച്ചയായി അധ്യാപകർ നൽകുന്ന തുടർ പ്രവർത്തനങ്ങളെയും കുറിച്ച് രക്ഷിതാക്കൾ അഭിനന്ദിച്ചു.
ഈ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ബിനിത ജേക്കബ്, ജിറ്റോ തോമസ്,  ട്രീസാമ്മ ജോസഫ്, ജിജോ തോമസ്  തുടങ്ങിയവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only