29 July 2020

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വകുപ്പ് അറിയിപ്പ്.
(VISION NEWS 29 July 2020)



ഓമശ്ശേരി:
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ (ഒൻപതാം വാർഡ്) വെണ്ണക്കോട് ജി.എം.എൽ.പി  സ്കൂളിൽ ഇന്നലെ നടന്ന കോവിഡ്-19 സ്രവ പരിശോധന ഫലം വന്നു. പരിശോധന നടത്തിയതിൽ നിലവിൽ 45 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി അബ്ദുറഹിമാൻ മാസ്റ്റർ  അറിയിച്ചു. 
 
നൂറിനു മുകളിൽ ആളുകളുടെ  സ്രവപരിശോധന നടത്തിയിട്ടുണ്ട്. വൈകാതെ തന്നെ ബാക്കിയുള്ള ആളുകളുടെ ഫലവും ആരോഗ്യ വകുപ്പ് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only