കോഴിക്കോട് ബാലുശേരി കിനാലൂരിൽ അച്ഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവിന്റെ മകൻ അലൻ ആണ് മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക് തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിച്ച മകനെ പിടിച്ച് തളളിയപ്പോൾ തല ഭിത്തിയിൽ ഇടിച്ചാണ് മരണം.
സംഭവമറിഞ്ഞ് നാട്ടുകാര്‍ ബാലുശ്ശേരി പൊലീസിനെ വിവമറിയിച്ചു. പൊലീസ് വേണുവിനെ അറസ്റ്റ് ചെയ്ത് ബാലുശ്ശേരി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അലന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം മൃതദേഹം വിട്ടുനല്‍കും.
Post a comment