20 July 2020

വിദ്യാർത്ഥികളെ അനുമോദിച്ചു
(VISION NEWS 20 July 2020)



കൊടുവള്ളി- കോവിഡ്-19 പ്രോട്ടോകോൾ അനുസരിച്ച്  ഹിൽവാലി റെസിഡൻസ് അസോസിയേഷൻ കെടേക്കുന്ന്  S S L C, A+ ലഭിച്ചവർക്കും, SSLC, PLUS TWO  ഉന്നത വിജയികളെയും M B B S, BA, അഡ്മിഷൻ കിട്ടിയ വിദ്യാർത്ഥികളെയും  അനുമോദിച്ചു. അനുമോദന ചടങ്ങ് മുനിസിപ്പൽ കൗൺസിലർ ഒ പി. റസാഖ് ഉദ്‌ഘാടനം ചെയ്തു. കെ കെ നാസർ അദ്യക്ഷത വഹിച്ചു. വിജയികൾക്ക്‌ മൊമെന്റോയും, ക്യാഷ് അവാർഡും, ഉപഹാരങ്ങളും നൽകി. ഇ സി. മുഹമ്മദ്‌, ഒ പി ഐ. കോയ, എൻ പി. ലത്തീഫ്, പി കെ. സുലൈമാൻ, കെ വി. ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു. ഒ പി. റഷീദ് സ്വാഗതവും കെ കെ ഇബ്നു നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only