19 July 2020

സേവനത്തിന്റെ പേരാണ് ഹകീം
(VISION NEWS 19 July 2020)




കൊടുവള്ളി :കച്ചേരിമുക്ക്കാർക് പ്രളയമായാലും കൊറോണയായാലും മറ്റെന്ത് ബുദ്ധിമുട്ട് വന്നാലും ആദ്യം ഓർമ്മ വരുന്ന പേര് ഹക്കീം എന്ന  ചെറുപ്പക്കാരനെയായിരിക്കും.  കച്ചേരിമുക്ക് പ്രദേശത്ത് കാരുടെ ഏതൊരു ബുധിമുട്ടിലും ഈ ചെറുപ്പക്കാരന്റെ പ്രവർത്തനം നാട്ടുകാർക്ക് വലിയ ആശ്വാസ മാണ്. 

കിഴക്കോത് കച്ചേരിമുകിൽ പുറായിൽ അബൂബക്കറിന്റെയും ആയിഷയുടെയും അഞ്ചു മക്കളിൽ നാലാമത്തെയാളാണ് കമറുൽ  ഹക്കീം . ഒരു തവണ പോലീസിലേക്ക് സെലക്ഷൻ  കിട്ടിയെങ്കിലും പോയില്ല . ഇപ്പോൾ ഇലക്ട്രിക്കൽ കോണ്ട്രാക്ടർ വർക്കാണ് .സമൂഹത്തിൽ പ്രയാസപ്പെടുന്നവരെയും രോഗികളെയും സഹായിക്കാൻ കൂടുതൽ സമയം ചെലവയിക്കുന്നത് കൊണ്ട് ഇലട്രിക്കൽ  വർക്കെടുക്കാൻ പലപ്പോയും അദ്ദേഹത്തിന് സമയം കിട്ടാറില്ല.
കോവിഡ് രോഗം കോഴിക്കോട് ജില്ലയിലെ ആദ്യത്തെ കേസ് കിഴക്കോത്ത് കച്ചേരിമുക്കിൽ റിപ്പോർട്ട് ചെയ്തത് മുതൽ  ഇന്ന് വരെ രാപകലില്ലാതെ സേവന പ്രവർത്തനത്തിലാണ്. നിരീക്ഷണത്തിൽ കഴിയുന്നവർക്കും , രോഗികൾക്കും , നാട്ടുകാർക്കും സേവനവുമായി മുഴുവൻ സമയവും തിരക്കിലാണ് ഈ യുവാവ്  . ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഹക്കീമിന്റെ പ്രവർത്തനം വിസ്മയിപ്പിക്കുന്നതാണ് എന്ന് കിഴക്കോത്ത് ഹെൽത് , പഞ്ചായത്ത് , വില്ലേജ്‌ എന്നി  ഓഫുസുകളിലെ ഉദ്യോഗസ്ഥരെല്ലാം ഒരേ സ്വരത്തിൽ പറയും . 
കൊറന്റൈനിൽ കഴിയുന്നവർക് അവശ്യ സാധങ്ങൾ എത്തിക്കൽ , പഞ്ചായത്തിന്റെ കോറൻറ്റൽ കേന്ദ്രത്തിലെ വളണ്ടിയർ ഡ്യൂട്ടി , ഹെൽത്തിൽ നിന്നും കിടപുരോഗികൾക്കും മെറ്റും മരുന്നുകൾ എത്തിച്ചു നൽകൽ , പഞ്ചായത്തിന്റെയും ഹെൽത്തിന്റെയും വിവിധ പരിപാടികൾക്കു വോളണ്ടീയർമാരെ തയാറാക്കൽ , എന്നിവ ചെയ്യുന്നതോടപം ഹക്കീം സെക്രട്ടറയിയായി പ്രവർത്തിക്കുന്ന സിൻസിയർ  കച്ചേരിമുക്കിലെ പ്രവർത്തകരെയും കൂടി സംഘടുപ്പിച്ച് ഈ  കോവിഡ് കാലത്ത് ലൈബ്രറി പുസ്തകം വീട്ടിൽ എത്തിച്ച നൽകൽ , പച്ചക്കറി വിത്തുകൾ വീട്ടിൽ എത്തിച്ച നൽകൽ , കുട്ടികൾക്കുള്ള വീട്ടിൽ നിന്ന് തന്നെ ചെയ്യാൻ പറ്റുന്ന വിവിധ കല കായിക മത്സരങ്ങൾ  സംഘടുപ്പിക്കൽ , കാർഷിക കൂട്ടായിമകൾ രൂപീകരിച്ച വിവിധ സ്ഥലങ്ങളിൽ കൃഷിയിറക്കൽ , കൊടുവള്ളി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ അണുവിമുക്തമാക്കൽ ,തുടങ്ങീ ഹക്കീമിന്റെ സന്നദ്ധപ്രവർത്തനത്തിന്റെ മേഘല വിശാലമായി നീണ്ടുകിടക്കുകയാണ് 

ഇപ്പോൾ സിൻസിയർ കച്ചേരിമുക്ക് എന്ന സാംസ്കാരിക സംഘടനയുടെ
 ജനറൽ സെക്രട്ടറി ,
 ലഹരി വിരുദ്ധ സമിതി സെക്രട്ടറി 
കിഴക്കോത്ത് പഞ്ചായത്ത് ജൈവ വൈവിദ്യ കമ്മറ്റി കോർഡിനേറ്റർ ,
സേവ് പൂനൂർ പുഴ ഫോറം കൊടുവള്ളി മേഖല സെക്രട്ടറി, 
കോഴിക്കോട് മെഡിക്കൽ എയ്ഡ് സെന്റര് മെമ്പർ, 
 
കച്ചേരിമുക്ക് കാർഷിക കൂട്ടായിമ സെക്രട്ടറി, 
ഐ എസ് എം കച്ചേരിമുക്ക് യൂണിറ്റ് സെക്രട്ടറി 
എന്നീ നിലകളിൽ പ്രവർത്തിക്കുന്നു

Post a comment

Whatsapp Button works on Mobile Device only