07 July 2020

ഗവ. ഐ.ടി.ഐ.ക്ക്‌ സ്ഥലമെടുപ്പും കെട്ടിടനിർമാണവും വേഗത്തിലാക്കണം -സേവ് കൊടുവള്ളി
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 കൊടുവള്ളി: കൊടുവള്ളിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവ. റെസിഡൻഷ്യൽ ഐ.ടി.ഐ.ക്ക്‌ സൗകര്യപ്രദമായ സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമിക്കുന്നതിനാവശ്യമായ നടപടി വേഗത്തിലാക്കണമെന്ന് സേവ് കൊടുവള്ളി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്ഥലം ഏറ്റെടുക്കുന്നതിന് നഗരസഭ 30 ലക്ഷംരൂപ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. ഇതിനുള്ള അനുമതിക്കായി റവന്യൂവകുപ്പിന് നഗരസഭ രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. അനുമതിലഭ്യമാക്കുന്നതിനും സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിനും എം.എൽ.എ.യുടെ ഭാഗത്തുനിന്ന്‌ നടപടി ഉണ്ടാവേണ്ടതുണ്ട്. ഈ ആവശ്യമുന്നയിച്ച് എം.എൽ.എ.ക്ക്‌ അടുത്ത ദിവസം തന്നെ സേവ് കൊടുവള്ളി നിവേദനം നൽകും.

നവംബറിനുമുമ്പ് സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയില്ലെങ്കിൽ ഐ.ടി.ഐ. കൊടുവള്ളിക്ക് നഷ്ടപ്പെടും. നഗരസഭ, എം.എൽ.എ, എം.പി, എന്നിവരുടെ ഭാഗത്തുനിന്ന്‌ അടിയന്തരമായ നടപടികൾ ഉണ്ടാവണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സേവ് കൊടുവള്ളി രംഗത്തിറങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ സേവ് കൊടുവള്ളി ചെയർമാൻ സി.പി. ഫൈസൽ, എം.പി. അബ്ദുറഹിമാൻ, ഇ.സി. ബഷീർ, സി.പി. അബ്ദുൽ റസാഖ് ,സി.ടി. അബ്ദുൽ ഖാദർ, ഒ.കെ. നജീബ് എന്നിവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only