23 July 2020

ഉന്നത വിജയികളെ അനുമോദിച്ചു.
(VISION NEWS 23 July 2020)




പാലക്കുറ്റി :  SSLC, +2 എന്നീ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ SSF പാലക്കുറ്റി യൂണിറ്റ് കമ്മിറ്റി അവാർഡ് നൽകി അനുമോദിച്ചു.


കമ്മറ്റി പ്രതിനിധികൾ ഓരോ വീട്ടിലും നേരിട്ടെത്തി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടായിരുന്നു ചടങ്ങ്.


മുഴുവൻ വിഷയത്തിലും A+ നേടിയ ഫാത്തിമ രിഫ സി പി ക്കുള്ള ഉപഹാരം നൽകി SSF വാവാട് സെക്ടർ മുൻ ജനറൽ സെക്രട്ടറി സുഹൈർ സഖാഫി ഉദ്ഘാടനം ചെയ്തു.


പാലക്കുറ്റി യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് സഫ്‌വാൻ നേതൃത്വം നൽകി. സയ്യിദ് അബ്ദുൽ ബാരി, മുഹമ്മദ് ഷാദിൽ സി പി, മശ്ഹൂദ് എൻ സി എന്നിവർ പങ്കെടുത്തു.


Post a comment

Whatsapp Button works on Mobile Device only