08 July 2020

സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം
(VISION NEWS 08 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക






ഓമശ്ശേരി: സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഓമശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി സ്വർണ്ണ ബിസ്കറ്റുകൾ അയച്ചു പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി കെ റസാഖ് മാസ്റ്റർ ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുനവ്വർ സാദത്ത് പുനത്തിൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പി വി സാദിഖ് , മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സൈനുദ്ധീൻ കൊളത്തക്കര പഞ്ചായത്ത് യൂത്ത് ലീഗ് ജന സെക്രട്ടറി സഹദ് കൈവേലിമുക്ക്, എ കെ അഷ്‌റഫ്,ജാബിർ മാസ്റ്റർ,നുഹ്മാൻ സി പി എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only