25 July 2020

പുല്ലൂരാംപാറ ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു യുവാവ് മരിച്ചു.
(VISION NEWS 25 July 2020)





തിരുവമ്പാടി: പുല്ലൂരാംപാറ  അത്തിപ്പാറ
ഇരുവഞ്ഞിപ്പുഴയിൽ ചുഴിയിൽപ്പെട്ടു യുവാവ് മരിച്ചു. 

തിരുവമ്പാടി തമ്പലമണ്ണ സ്വദേശി  വയലിൽ വീട്ടിൽ രഞ്ജിത്ത് 21ആണ് മരിച്ചത്.

അത്തിപ്പാറ ചുള്ളിയാട്ട് കടവിൽ കുളിക്കാൻ ഇറങ്ങി ചുഴിയിൽ അകപ്പെടുകയായിരുന്നു. 

മുക്കം ഫയർഫോഴ്സും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരുടെയും ശ്രമഫലമായി തിരച്ചിലിൽ നടത്തി ആളെകണ്ടെത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല

ഇപ്പോൾ തിരുവമ്പാടി സ്വകാര്യ ഹോസ്പിറ്റലിലുള്ള മൃതദേഹം കോഴിക്കോട്:മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവും


Post a comment

Whatsapp Button works on Mobile Device only