20 July 2020

വില്ലേജ് ഓഫീസ് പരിസരത്ത് പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കി
(VISION NEWS 20 July 2020)



കിഴക്കോത്ത്: 
ദിവസേന നിരവധി ആളുകൾ എത്തുന്ന കിഴക്കോത്ത് വില്ലേജ് ഓഫീസിൽ നിലവിലെ സാഹചര്യത്തിനനുസരിച്ച് സാമൂഹിക അകലം പാലിച്ച് നിൽക്കുന്നതിന് വില്ലേജ് ഓഫീസിനകത്ത് സൗകര്യമില്ലാത്തതിനാൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന തരത്തിൽ വില്ലേജ് ഓഫീസ് മുൻവശത്ത് അനുഗ്രഹ കച്ചേരിമുക്കിന്റെ നേതൃത്വത്തിൽ ക്ലബ് മെമ്പർമാർ സൗകര്യമൊരുക്കി. ഓഫീസിലേക്ക് വരുന്നവർ മഴ കാരണം ഓഫീസിനകത്ത് കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാൻ വേണ്ടി 
കിഴക്കോത്ത് വില്ലേജ് ഓഫീസർ ബഷീർ സാറിന്റെ നിർദ്ദേശ പ്രകാരമാണ് പൊതുജനങ്ങൾക്ക് വേണ്ടി സൗകര്യമൊരുക്കിയത് ....

Post a comment

Whatsapp Button works on Mobile Device only