29 July 2020

കോവിഡ് ബാധിതർ സന്ദർശിച്ച താമരശ്ശേരിയിലെ മൂന്ന് കടകൾ അടച്ചു
(VISION NEWS 29 July 2020)



താമരശ്ശേരി: കോവിഡ് പോസിറ്റീവ് ആയ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച താമരശ്ശേരിയിലെ മൂന്നു കടകൾ ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചു.  

കോവിഡ് പോസിറ്റീവ് ആയ പുതുപ്പാടിയിലെ  ആരോഗ്യ പ്രവർത്തക ഈ മാസം 23-നു വൈകുന്നേരം ഈ കടകളിൽ എത്തിയിരുന്നു.ഇതിനെ തുടർന്നാണ് ഈ കടകൾ അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയത്. 

മൂന്ന് കടകളിലെയും  ജീവനക്കാരായ 15 പേരോട്  നിരീക്ഷണത്തിൽ പോവാനും നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ കോവിഡ് പരിശോധന ശനിയാഴ്ച നടക്കും.

താമരശ്ശേരിയിലെ ഒരു  സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആണ് എന്ന തരത്തിലുള്ള വാർത്ത തികച്ചും വാസ്തവവിരുദ്ധമാണ്

Post a comment

Whatsapp Button works on Mobile Device only