06 July 2020

ക്വാറന്റൈന്‍ ലംഘനം; കോഴിക്കോട് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു; ജില്ലയില്‍ കനത്ത ജാഗ്രത
(VISION NEWS 06 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊവിഡ് വ്യാപനത്തിനിടെ ക്വാറന്റൈന്‍ ലംഘിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച ഒരാള്‍ക്കെതിരെയും ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നയാളെ സന്ദര്‍ശിക്കാന്‍ എത്തിയ ആള്‍ക്കെതിരെയും ആണ് കോഴിക്കോട് പൊലീസ് കേസെടുത്തിരിക്കുന്നത്.ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയില്‍ കൊവിഡ് അപകടകരമായ നിലയില്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് കനത്ത ജാഗ്രത തുടരുന്നു. ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ ശ്രമിച്ചതിന് കോഴിക്കോട് വെള്ളയില്‍ സ്വദേശിക്കെതിരെ ടൗണ്‍ പൊലീസാണ് കേസെടുത്തത്. ക്വാറന്റൈനില്‍ കഴിയുന്നയാളെ സന്ദര്‍ശിക്കാനായി എത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പരാതിയിലാണ്.

Post a comment

Whatsapp Button works on Mobile Device only