24 July 2020

കോറന്റൈനിൽകഴിയുന്നവർക്ക് വെൽഫയർ പാർട്ടിയുടെ സ്നേഹോപഹാരം നൽകി
(VISION NEWS 24 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി :വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തി കോറന്റൈനിൽകഴിയുന്ന പ്രവാസി സുഹൃത്തുക്കൾക്ക് വെൽഫെയർ പാർട്ടിയുടെ സ്നേഹോപഹാരം നൽകി.
ഓമശ്ശേരിയിലും പരിസരങ്ങളിലുമായി കോറന്റൈനിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കൾക്കാണ് വെൽഫെയർ പാർട്ടിയുടെ വക ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയയ്തത്.
വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് സദറുദ്ദീൻ എൻ.പി, പഞ്ചായത്ത് സെക്രട്ടറി സാബിർ ടി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കോറന്റൈനിൽ കഴിയുന്നവരെ സന്ദർശിക്കുകയും അന്വേഷണങ്ങൾ തിരക്കുകയും ഭക്ഷണ കിറ്റ് കൈമാറുകയുമായിരുന്നു ചെയ്തത് . പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ യാസിർ എം കെ അബ്ദുറഹ്മാൻ പുതുവാരിടം , സുബൈർ മാസ്റ്റർ ,ഷെഫീഖ് ടിപി നെയിം യുകെ, സജീർ ടി.ടി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു

Post a comment

Whatsapp Button works on Mobile Device only