17 July 2020

പി.എസ്.സി വകു​പ്പു​തല പരീ​ക്ഷാ ​വി​ജ്ഞാ​പനം പ്രസി​ദ്ധീ​ക​രിച്ചു
(VISION NEWS 17 July 2020)




തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മി​ഷൻ ജൂലായിലെ വകു​പ്പു​തല പരീക്ഷാ വിജ്ഞാ​പനം പ്രസി​ദ്ധീ​ക​രി​ച്ചു. പരീ​ക്ഷ​കൾ തിരു​വ​ന​ന്ത​പു​രം, എറ​ണാ​കു​ളം, കോഴിക്കോട് മേഖ​ല​ക​ളിലെ ജില്ലാകേ​ന്ദ്ര​ങ്ങ​ളിൽ ഓൺലൈ​നായി നട​ത്തും. കൊവിഡ് വ്യാപ​ന​ത്തി​ന്റെ പശ്ചാ​ത്ത​ല​ത്തിൽ പൂർത്തി​യാ​ക്കാൻ കഴി​യാ​തി​രുന്ന ജനു​വരിയിലെ വിജ്ഞാ​പ​ന​ത്തിലെ അവശേ​ഷി​ക്കുന്ന പരീ​ക്ഷ​കൾക്കായി ഫീസ​ടച്ചോ ഫ്രീ ചാൻസിലോ അപേ​ക്ഷിച്ചവ​രിൽ പരീ​ക്ഷ എഴു​തു​വാൻ അനു​വ​ദി​ക്ക​പ്പെ​ട്ടവർ ജൂലായ് 2020 ലെ വിജ്ഞാ​പന പ്രകാരം അപേ​ക്ഷി​ക്കുമ്പോൾ ഫീസി​ളവ് നൽകും. ഇതിനായി ഈ വിജ്ഞാ​പന പ്രകാരം വീണ്ടും അപേക്ഷ സമർപ്പിക്കണം. ഈ ഇളവ് ജൂലായ് 2020 ലെ വിജ്ഞാ​പ​ന​ത്തിനു മാത്രമേ ബാധ​ക​മാ​കൂ. വിജ്ഞാ​പനം വെബ്‌സൈ​റ്റിൽ. അപേക്ഷ സ്വീക​രി​ക്കുന്ന അവ​സാന തീയതി ആഗസ്ത് 19.


*അഭി​മുഖം*

കാറ്റ​ഗറി നമ്പർ 172/17 വിജ്ഞാ​പന പ്രകാരം ലേബർ വെൽഫ​യർ ഫണ്ട് ഇൻസ്‌പെ​ക്ടർ (എൻ.​സി.​എ.- ഒ.​ബി.​സി.) തസ്തി​ക​യിലേക്ക് 22 ന് പി.​എ​സ്.​സി ആസ്ഥാനത്ത് അഭി​മുഖം നട​ത്തും. അറി​യിപ്പ് എസ്.​എം.​എ​സായി ലഭി​ക്കാ​ത്ത​വർ ബന്ധപ്പെടേണ്ട നമ്പർ: 0471 2546242

കാറ്റ​ഗറി നമ്പർ 129/17 വിജ്ഞാ​പന പ്രകാരം ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ -ഹിന്ദി (പ​ട്ടി​ക​ജാതി/പട്ടി​ക​വർഗ്ഗം, പട്ടി​ക​വർഗ്ഗം) തസ്തി​ക​യിലേക്ക് 22, 23, 24 തീയ​തി​ക​ളിൽ പി.​എ​സ്.​സി. ആസ്ഥാനത്ത് അഭി​മുഖം നട​ത്തും.

ഗൾഫ്,മറ്റുസം​സ്ഥാനങ്ങളിൽ നിന്ന് വന്നി​ട്ടു​ള്ളവരോ, ക്വാറന്റൈനിലുള്ളവരോ, രോഗ​ബാ​ധ​യുള്ള​വരോ ഹോട്ട്സ്‌പോ​ട്ട്, കണ്ടെയ്മെന്റ് സോണുകളിലുള്ളവരോ ആയ ഉദ്യോ​ഗാർത്ഥി​കൾ അപേക്ഷ സമർപ്പി​ക്കുന്ന മുറയ്ക്ക് അഭി​മുഖ തീയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജ​രാ​കു​ന്ന​വർ വെബ്‌സൈ​റ്റിലുള്ള കൊവിഡ് ചോദ്യാ​വലി ഡൗൺലോഡ് ചെയ്ത് പൂരി​പ്പിച്ച് അപ്‌ലോഡ് ചെയ്യണം.

*തീയതി നീട്ടി*

കാറ്റഗറി നമ്പർ 8/2020, 9/2020 പ്രകാരം വിജ്ഞാ​പനം ചെയ്ത വുമൺ പൊലീസ് കോൺസ്റ്റ​ബിൾ, പൊലീസ് കോൺസ്റ്റ​ബിൾ തസ്തിക​യിലേക്ക് അപേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അവ​സാന തീയതി ആഗസ്ത് 3 വരെ നീട്ടി.

Post a comment

Whatsapp Button works on Mobile Device only