09 July 2020

എ പ്ലസ് തിളക്കം; അനസ് എടത്തൊടികയെ വീട്ടിലെത്തിച്ച് ആങ്ങളമാരുടെ സർപ്രൈസ്
(VISION NEWS 09 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സഹോദരിക്ക് സഹോദരങ്ങൾ നൽകിയ സർപ്രൈസാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാൽ ഫുട്ബോൾ താരം അനസ് എടത്തൊടികയെ പരിചയപ്പെടുത്തിത്തരണമെന്ന് സഹോദരങ്ങളോട് നിഹ്മ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അന്താരാഷ്ട്ര താരത്തെ വീട്ടിലെത്തിച്ച് നിഹ്മക്ക് സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ഫുട്ബോൾ ആരാധകരായ സഹോദരങ്ങൾ. 

മൊറയൂര്‍ വിഎച്ച്എംഎച്ച്എസിലെ വിദ്യാര്‍ത്ഥിനിയായ നിഹ്മ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോള്‍ പറഞ്ഞ ആഗ്രഹമാണിത്. അനസ് എടത്തൊടികയെ പരിചയപ്പെടണം എന്നത്. പ്രദേശത്തെ ഫുട്ബാള്‍ സംഘാടകന്‍ അസീസ് അസി അന്താരാഷ്ട്ര ഫുട്ബോള്‍ താരത്തെ കൊണ്ടുവരുന്ന ദൗത്യം ഏറ്റെടുത്തതോടെ സംഭവം ഹിറ്റ് ആയി. വിവരമറിഞ്ഞപ്പോള്‍ അനസിനും സന്തോഷം. കൊച്ചു ആരാധികയെ കാണാന്‍ അനസ് ഇവരുടെ വീട്ടിലെത്തുകയായിരുന്നു.

Post a comment

Whatsapp Button works on Mobile Device only