16 July 2020

പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ ഓമശ്ശേരിയുടെ വികസന നായകൻ:വി.എം.ഉമർ മാസ്റ്റർ
(VISION NEWS 16 July 2020)



ഓമശ്ശേരി:കഴിഞ്ഞ ദിവസം അന്തരിച്ച മുസ്‌ലിം ലീഗിന്റെ തല മുതിർന്ന നേതാവും ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡണ്ടുമായിരുന്ന പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ ഓമശ്ശേരിയുടെ വികസന നായകനായിരുന്നുവെന്ന് മുൻ എം.എൽ.എയും കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ്‌ പ്രസിഡണ്ടുമായ വി.എം.ഉമർ മാസ്റ്റർ അഭിപ്രായപ്പെട്ടു.

ഓമശ്ശേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റി സംഘടിപ്പിച്ച പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ അനുശോചന യോഗം ഓമശ്ശേരി സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിലും മുന്നണിയിലും ഭരണത്തിലും അദ്ദേഹത്തിന്റെ നേതൃപാടവം വിലമതിക്കാനാവാത്തതായിരുന്നു.കറകളഞ്ഞ രാഷ്ട്രീയക്കാരനും തികഞ്ഞ വികസന വാദിയുമായിരുന്നു അദ്ദേഹം.പാവങ്ങളുടെ കണ്ണീരൊപ്പാൻ മൊയ്തീൻ കുട്ടി മാസ്റ്റർ മുൻപന്തിയിൽ നിന്നു.താൻ ധരിക്കുന്ന തൂവെള്ള വസ്ത്രം പോലെ മനസ്സും ശുദ്ധമായിരുന്നു.അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വേർപാട്‌ മുസ്ലിം ലീഗിനും നാടിനും നികത്താനാവാത്ത നഷ്ടമാണെന്ന് വി.എം.ഉമർ മാസ്റ്റർ പറഞ്ഞു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ കെ അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് പി.വി.സ്വാദിഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നീസ ടീച്ചർ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി അബ്ദുറഹിമാൻ മാസ്റ്റർ,ഗ്രാമപ്പഞ്ചായത്ത്‌ മുൻ പ്രസിഡണ്ടുമാരായ കെ.പി.സദാശിവൻ,കെ.എം.കോമള വല്ലി,വിവിധ സംഘടനാ പ്രതിനിധികളായ പി.പി.കുഞ്ഞായിൻ(കോൺഗ്രസ്‌),കെ.കെ.രാധാകൃഷ്ണൻ(സി.പി.എം),ടി.ശ്രീനിവാസൻ(ബി.ജെ.പി),
ബേബി മഞ്ചേരിയിൽ(ജനതാദൾ),ഒ.പി.ഖലീൽ(വെൽഫയർ പാർട്ടി),കെ.കെ.മുബാറക്‌(ശാന്തി ഹോസ്പിറ്റൽ),സി.കെ.റസാഖ്‌ മാസ്റ്റർ കൈവേലി മുക്ക്‌(യൂത്ത്‌ ലീഗ്‌),യൂനുസ്‌ അമ്പലക്കണ്ടി(കെ.എം.സി.സി) എന്നിവർ സംസാരിച്ചു.


മണ്ഡലം മുസ്‌ലിം ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ യു.കെ.അബു ഹാജി,ബ്ലോക്‌ പഞ്ചായത്ത് മെമ്പർ സൂപ്പർ അഹമ്മത്കുട്ടി ഹാജി,ഗ്രാമപ്പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ സി.കെ.ഖദീജ മുഹമ്മദ്‌,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അജിത കുമാരി,സുഹറാബി നെച്ചൂളി,മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട്‌ കെ.പി അയമ്മത് കുട്ടി മാസ്റ്റർ,പ്രവാസി ലീഗ്‌ ജില്ലാ സെക്രട്ടറി യു.കെ.ഹുസൈൻ,പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ഭാരവാഹികളായ പി.നാസിർ,പി.പി.കുഞ്ഞമ്മദ്‌,ടി.എൻ.അബ്ദുൽ റസാഖ്‌ നടമ്മൽ പൊയിൽ,റിയാദ്‌ കെ.എം.സി.സി.മണ്ഡലം പ്രസിഡണ്ട്‌ ഫായിസ്‌ മങ്ങാട്‌,നവാസ്‌ ഓമശ്ശേരി,യൂത്ത്‌ ലീഗ്‌ മണ്ഡലം-പഞ്ചായത്ത്‌ ഭാരവാഹികളായ സൈനുദ്ധീൻ കൊളത്തക്കര,മുനവർ സാദത്ത് പുനത്തിൽ,സഹദ് കൈവേലിമുക്ക്,ഓമശ്ശേരി സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌ സി പി ഉണ്ണിമോയി,സഫീർ വെളിമണ്ണ,അജാസ്‌ കൊളത്തക്കര സംബന്ധിച്ചു.

 
പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ജന:സെക്രട്ടറി റസാഖ് മാസ്റ്റർ തടത്തിമ്മൽ സ്വാഗതവും  ജോ:സെക്രട്ടറി ഇ.കെ.സാജിദ് നന്ദിയും പറഞ്ഞു.

ഫോട്ടോ:ഓമശ്ശേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റി സംഘടിപ്പിച്ച പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ അനുശോചന യോഗം മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

വസതി സന്ദർശിച്ചു
--------------

അന്തരിച്ച പി.പി.മൊയ്തീൻ കുട്ടി മാസ്റ്ററുടെ വസതി മുസ്‌ലിം ലീഗ്‌ ദേശീയ ഓർഗനൈസിംഗ്‌ സെക്രട്ടറി ഇ.ടി.മുഹമ്മദ്‌ ബഷീർ എം.പി,പ്രതിപക്ഷ ഉപ നേതാവ്‌ ഡോ:എം.കെ.മുനീർ എം.എൽ.എ,പാണക്കാട്‌ സയ്യിദ്‌ സഹീറലി തങ്ങൾ,അഡ്വ:പി.ടി.എ.റഹീം എം.എൽ.എ,കാരാട്ട്‌ റസാഖ്‌ എം.എൽ.എ,യൂത്ത്‌ ലീഗ്‌ സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡണ്ട്‌ നജീബ്‌ കാന്തപുരം,യൂത്ത്‌ ലീഗ്‌ സംസ്ഥാന സെക്രട്ടറി പി.ജി.മുഹമ്മദ്‌ എന്നിവർ ഇന്നലെ സന്ദർശിച്ചു.

റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ
(ജന:സെക്രട്ടറി,പഞ്ചായത്ത്‌ മുസ്‌ ലിം ലീഗ്‌)
99463 75059

Post a comment

Whatsapp Button works on Mobile Device only