താമരശ്ശേരി: പകര്‍ച്ച വ്യാധി ഭീതിക്കിടയിലും താമരശ്ശേരി ടൗണില്‍ മാലിന്യം കുന്നു കൂടുന്നത് ഭീതി പരത്തുന്നു.
റിപ്പോര്‍ട്ട്: സിദ്ദീഖ് പന്നൂര് (OMAK)
താമരശ്ശേരി താലൂക്കാശുപത്രിയുടെയും മിനി സിവില്‍ സ്റ്റേഷന്റെയും ഇടയിലും കാരാടി മാവേലി സ്റ്റോറിന് മുന്‍വശത്തുമാണ് പ്രധാനമായും മാലിന്യം കുന്നുകൂടുന്നത്. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഭക്ഷ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇവിടെ നിക്ഷേപിക്കുന്നത്. കുട്ടികള്‍ക്ക് ഉപയോഗിച്ച് പാമ്പേഴ്സുകള് പോലും താലൂക്ക് ആസ്ഥാനത്തെ റോഡില്‍ തള്ളുകയാണ്. പഞ്ചായത്തിന്റെ വാഹനം ഒരു ദിവസം മാലിന്യം നീക്കം ചെയ്യാന്‍ എത്തിയില്ലെങ്കില്‍ പ്രദേശത്തെ ദുര്‍ഗന്ധം അസഹ്യമായിരിക്കും. തെരുവ് നായ്ക്കള്‍ മാലിന്യം കടിച്ചു വലിച്ച് റോഡിലേക്കും നടപ്പാതയിലേക്കും എത്തിക്കുന്നത് യാത്രക്കാര്‍ക്കും ദുരിതമാവുകയാണ്. കൂട്ടത്തോടെയെത്തുന്ന തെരുവ് നായ്ക്കള്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ചാടുന്നതും പതിവാണ്. അടുത്തിടെ നിരവധി പേര്‍ക്കാണ് താമരശ്ശേരി ടൗണില്‍ നിന്നും തെരുവ് നായയുടെ കടിയേറ്റത്.
മിനി സിവില്‍ സ്റ്റേഷന് സമീപത്തെ ഓട്ടോ സ്റ്റാന്റിനോട് ചേര്‍ന്നുള്ള മാലിന്യ നിക്ഷേപം ഇവിടെയുള്ള ഓട്ടോ തൊഴിലാളികളെയാണ് കൂടുതല്‍ പ്രയാസപ്പെടുത്തുന്നത്. മാലിന്യ നിക്ഷേപകരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ എത്തിക്കാനോ കൃത്യമായി മാലിന്യം നീക്കം ചെയ്യാനോ ഗ്രാമപഞ്ചായത്ത് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ഓട്ടോ തൊഴിലാളികള്‍ ആരോപിക്കുന്നു.
Post a comment