കൊടുവള്ളി :എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ സി.പി.ഐ.കൊടുവളളിലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കൊടുവളളി സ്വർണ ഭവനിൽ നടന്ന അനുമോദന ചടങ്ങ് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി.ബാലൻ ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് ടി .വി.ബാലൻ ഉപഹാരം നൽകി. സി.പി.ഐ. ലോക്കൽ സെക്രട്ടറി പി.ടി.സി. ഗഫൂർ അധ്യക്ഷത വഹിച്ചു.ഒ.പി. ഐ. കോയ, കെ.കെ.എ ഖാദർ ,മുഹമ്മദ് കുണ്ടുങ്ങര, അഷ്റഫ് വാവാട്, പി.സി.തോമസ്, ടി.പി. കുഞ്ഞാലി ഹാജി, കെ.സോമൻ എന്നിവർ സംസാരിച്ചു.
Post a comment