09 July 2020

മയക്കുമരുന്ന് വ്യാപനം: പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിക്കുക
(VISION NEWS 09 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി:
കോവിഡിൻ്റെ മറവിൽ കൊടുവള്ളി _ കരുവൻ പൊയിൽ പ്രദേശത്ത് മയക്കൂ മരുന്ന് വ്യാപാരവും, വിൽപനയും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും വർധിച്ചു വരികയാണ്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് കരുവൻ പൊയിൽ മഞ്ചപ്പാറയിൽ വെച്ച് ഒരു പൊതു പ്രവർത്തകനെ മർദിച്ച കേസിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലാ എന്നാണറിയുന്നത്.ഇന്നലെ കിളച്ചാർ വീട്ടിൽ നടന്ന സംഘർഷത്തിലും പ്രതികളെ പിടികൂടാൻ പോലിസിനായില്ല. പോലിസ് സ്ഥലത്തെത്തുമ്പോഴേക്ക് പ്രതികൾ രക്ഷപ്പെടുന്നത് നിത്യസംഭവമായി മാറുന്നു.
കഴിഞ്ഞ ആഴ്ച കോഴിക്കോട് നിന്ന് 50 കിലോ കഞ്ചാബുമായി കരുവൻ പൊയിൽ സ്വദേശിയെ പിടികൂടിയിരുന്നു.
ഒരു വൻ റാക്കറ്റ് തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.
പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള നിഷ്ക്രിയത്വം അവസാനിപ്പിച്ച് പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്ന് വെൽഫയർ പാർടി മുനിസിപ്പൽ കമ്മിറ്റി ശക്തമായി ആവശ്യപ്പെടുന്നു.
പ്രസിഡൻറ് എം.പി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
സൈനുൽ ആബിദ്, സതീദേവി, എൻ.പി.ഇഖ്ബാൽ, വി.പി.നജീബ്, ഫിറോസ് ഖാൻ ,ആർ.വി.സൈനുദ്ദീൻ, സി.കെ.ശബീർ എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only