19 July 2020

പ്രതിഭകൾക്കായി സ്നേഹാദരം സംഘടിപ്പിച്ചു
(VISION NEWS 19 July 2020)


കൊടുവള്ളി: ആവിലോറ എം എം എ യു പി സ്കൂളിൽ നിന്നും 2019 - 20 അധ്യയന വർഷം എൽ.എസ്.എസ് യു.എസ്.എസ്.എസ് നേടിയ വിദ്യാർഥികൾക്കായി ഓൺലൈൻ മീറ്റ് അനുമോദനം സംഘടിപ്പിച്ചു. 15 എൽ.എസ്.എസും 7 യു.എസ്.എസും കരസ്ഥമാക്കിയാണ് സ്കൂൾ അഭിമാന നേട്ടം കൈവരിച്ചത്. പി ടി എ പ്രസിഡൻറ് കെ കെ അബ്ദുൽ ഗഫൂർ മാസ്റ്ററുടെ അധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ സി ഹുസ്സയിൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ ടി. കെ അബ്ദുറഹ്മാൻ ബാഖവി, കൊടുവള്ളി എ. ഇ. ഒ. വി. മുരളീകൃഷ്ണൻ, ബിപിസി മെഹറലി, കെ. കാദർ മാസ്റ്റർ, എം.കെ ഡെയ്സി ടീച്ചർ, ഒ
പി. ആമിന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. എൽ.എസ്.എസ്. കൺവീനർ വഫ ടീച്ചറും യു.എസ്.എസ്. കൺവീനർ ഹിഫ്സ് റഹ്മാൻ മാസ്റ്ററും വിജയികളെ പരിചയപ്പെടുത്തി. പ്രധാനധ്യാപകൻ കെ പി അബ്ദുറഹ്മാൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ അബ്ദുറഹിമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only