15 July 2020

പത്ര വിതരണത്തിന്റെ മറവില്‍ ആളുകളെ കടത്തിയ ട്രാവലര്‍ വാന്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ തടഞ്ഞ് താമരശ്ശേരി പോലീസില്‍ ഏല്‍പ്പിച്ചു
(VISION NEWS 15 July 2020)



താമരശ്ശേരി: പത്ര വിതരണത്തിന്റെ മറവില്‍ ആളുകളെ കടത്തിയ ട്രാവലര്‍ വാന്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ തടഞ്ഞ് താമരശ്ശേരി പോലീസില്‍ ഏല്‍പ്പിച്ചു. 

കോഴിക്കോട് നിന്നും വയനാട്ടിലേക്ക് പത്രം കൊണ്ടുപോയി മടങ്ങി വരുമ്പോള്‍ യാത്രക്കാരെ കയറ്റുന്ന വാനാണ് പിടികൂടിയത്.  താമരശ്ശേരി പഴയ ബസ്റ്റാന്റിലെത്തിയപ്പോഴാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ വാന്‍ തടഞ്ഞത്. മുന്നിലും പിന്നിലും പ്രസ് സ്റ്റിക്കര്‍ പതിച്ചായിരുന്നു യാത്ര. പതിവായി ഈ വാഹനത്തിലാണ് യാത്ര ചെയ്യുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസില്‍ അറിയിക്കുകയായിരുന്നു. പത്രം ഇറക്കിയ ശേഷം കല്‍പ്പറ്റയില്‍ നിന്നും കോഴിക്കോട്ടേക്ക് മടങ്ങുമ്പോള്‍ അനധികൃതമായി യാത്രക്കാരെ കയറ്റുകയാണ് പതിവ്. കോവിഡ് വ്യാപന ഭീതി നില നില്‍ക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളുള്ള വയനാട്ടില്‍ നിന്നും ആളുകളെ കുത്തി നിറച്ചായിരുന്നു യാത്ര. ഇരുപതോളം ആളുകളാണ് വാനില്‍ ഉണ്ടായിരുന്നതെന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പറഞ്ഞു. കോവിഡ് കാലത്ത് പൊതുജനങ്ങളുടെ സൗകര്യത്തിനായി നഷ്ടം സഹിച്ചും കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുമ്പോള്‍ ഇതിന്ന് തുരങ്കം വെക്കുന്ന അനധികൃത സര്‍വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.

റിപ്പോര്‍ട്ട്: സിദ്ദീഖ് പന്നൂര്‍ (OMAK)

Post a comment

Whatsapp Button works on Mobile Device only