
കൊടുവള്ളി :പരപ്പാറ-കൊന്തളത്തു താഴം-പൂവ്വതോടുക റോഡിലെ അപകട സാധ്യതയുള്ള വളവുകളിൽ SDPI പരപ്പാറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കോണ് വെക്സ് മിററുകൾ സ്ഥാപിച്ചു.ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും ,കാൽ നട യാത്രക്കാർക്കുമെല്ലാം ഒരുപോലെ അപക ഭീഷണി ഉയർത്തിയിരുന്ന കപ്പുറം,താഴെചാലിൽ എന്നിവിടങ്ങളിലെ വളവുകളിലാണ് മിററുകൾ സ്ഥാപിച്ചത്. ഇതോടെ ഇവിടങ്ങളിൽ മിററുകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിനാണ് പരിഹാരമായത്.പരിപാടിയുടെ ഉദ്ഘാടനം കിഴക്കോത്തു 8 ആം വാർഡ് മെമ്പർ സരള ദാസൻ നിർവഹിച്ചു.കോവിഡ് നിയന്ത്രണം ഉള്ളതിനാൽ മറ്റു ചടങ്ങുകൾ ഒന്നുമുണ്ടായിരുന്നില്ല.SDPI പഞ്ചായത്ത് പ്രസിഡന്റ് കൊന്തളത്തു റസാഖ്,ബ്രാഞ്ച് പ്രസിഡന്റ് ബഷീർ AK,സെക്രട്ടറി റഹീം PK പങ്കെടുത്തു.നാടിനും നാട്ടുകാർക്കും വേണ്ടിയുള്ള സേവനപാതയിൽ പരപ്പാറ ബ്രാഞ്ചിലെ പ്രവർത്തകർ പുതിയ ചരിത്രം രചിക്കുകയാണ്.കുറച്ചു ദിവസങ്ങൾക്കു മുൻപ് തോടുകളിലെ വെള്ളക്കെട്ട് നീക്കാനും റോഡിന് ഇരുവശവുമുള്ള കാടുകൾ വെട്ടാനും പ്രവർത്തകർ തയ്യാറായിരുന്നു.സിദ്ദീഖ് pk,മുബീർ,സുബൈർ,അഷ്റഫ് pk, അബ്ബാസ്,mc മുഹമ്മദ്, നിസാർ ,മുഹമ്മദലി തുടങ്ങി ഒട്ടനവധി പ്രവർത്തകർ പരിപാടി കൾക്കൊക്കെ നേതൃത്വം നൽകി
Post a comment