07 July 2020

വ്യക്തിവിവരങ്ങള്‍ ചോരുമോയെന്ന് ആശങ്ക; ചൈനീസ് ആപ്പുകളെ നിരോധിക്കാനൊരുങ്ങി അമേരിക്കയും
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഇന്ത്യക്ക് പിന്നാലെ ചൈനീസ് ആപ്പുകളെ പടിക്ക് പുറത്താക്കാനൊരുങ്ങി അമേരിക്കയും. ടിക് ടോകിലൂടെ വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമോ എന്ന് യുഎസിലെ നിയമവിദഗ്ധര്‍ ആശങ്കപ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 
ടിക് ടോക് ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകളെ നിരീക്ഷിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ ഗൗരവമായി തന്നെ കാണുകയാണെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയത്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഒന്നുകൂടെ ശക്തിപ്പെടുത്താന്‍ ചൈനീസ് ആപ്പുകളുടെ നിരോധനത്തിലൂടെ സാധിക്കുമെന്ന് മൈക്ക് പോംപിയോ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ചൈനീസ് ആപ്പുകള്‍ക്കെതിരെ പോംപിയോ രംഗത്തെത്തിയിരിക്കുകയാണ്.

എന്നാല്‍ ടിക് ടോകുമായി ബന്ധമില്ലെന്നാണ് ചൈനയുടെ അവകാശവാദം. നേരത്തെ ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. അതിന് പിന്നാലെ ചൈനീസ് പങ്കാളിത്തമുള്ള രണ്ട് കമ്പനികളെ അമേരിക്കയും നിരോധിച്ചിരുന്നു.

Post a comment

Whatsapp Button works on Mobile Device only