04 July 2020

കൊടുവള്ളി ഉപജില്ലയിൽ ആയിരത്തോളം വിദ്യാർത്ഥികൾക്ക് തുടർപഠന അവസരമില്ല.
(VISION NEWS 04 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി: കൊടുവള്ളി ഉപജില്ലയിലെ പന്ത്രണ്ട് സ്കൂളുകളിൽ നിന്ന് ഉപരി പഠന യോഗ്യത നേടിയ ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി പഠന സൗകര്യം ഇല്ല.

സബ് ജില്ലയിലെ സ്കൂളുകളിൽ നിന്ന് മുവായിരത്തിലധികം  വിദ്യാർത്ഥികൾ SSLC പാസ്സായിട്ടുണ്ട്.എന്നാൽ സബ് ജില്ലയിലെ ഹയർ സെക്കൻഡറികളിൽ 36 ബാച്ചുകളിലായി 1800 സീറ്റുകളാണ് നിലവിലുള്ളത്.നിലവിലെ സീറ്റുകളിൽ 25 സീറ്റ് വർദ്ധിപ്പിച്ചാൽ പോലും 2250 വിദ്യാർത്ഥികൾക്ക് മാത്രമെ പ്ലസ് വൺ അഡ്മിഷൻ ലഭിക്കുള്ളൂ.

ഉപരി പഠനത്തിന് യോഗ്യത നേടിയ 800 വിദ്യാർത്ഥികൾക്ക് സമാന്തര മേഖലയിൽ തുടർ പഠനം നടത്തേണ്ടി വരും.കോഴിക്കോട്  ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ SSLC പരീക്ഷ എഴുതിയ എം ജെ സ്കൂൾ കൊടുവള്ളി ഉപജില്ലയിലാണ്.മാർക്ക് അടിസ്ഥാനപരപെടുത്താതെ തന്നെ സമാന്തരമായി വിദ്യാർത്ഥിനികൾക്കായി എം ജെ അക്കാദമി ഇതിനോടകം അവർ തുടക്കം കുറിച്ചു കഴിഞ്ഞു.

SSLC  കഴിഞ്ഞ വിദ്യാർത്ഥിനികൾക്കായി ദാറുൽ അസ്ഹർ വുമൺസ് അക്കാദമിയും കൊടുവള്ളിയിൽ നല്ല നിലയിൽ  പ്രവർത്തിച്ചു വരുന്നുണ്ട്.എങ്കിലും ഉപജില്ല പരിധിയിലെ CBSE സ്കൂളുകളിൽ നിന്ന് പത്താം തരം പൂർത്തീകരിച്ച വിദ്യാർത്ഥികൾ കൂടി ഹയർ സെക്കൻഡറി പ്രവേശനം തേടുന്നതോടെ സീറ്റ് ക്ഷാമം രൂക്ഷമാവും.

Post a comment

Whatsapp Button works on Mobile Device only