07 July 2020

മലയോര മേഖലയിൽ ശക്തമായ മഴ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഇരുവഴിഞ്ഞിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇരുവഞ്ഞിപ്പുഴയിൽ അനിയന്ത്രിതമായി വെള്ളം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ മഴയാണ് മലയോര പ്രദേശത്തെല്ലാം  അനുഭവപ്പെടുന്നത്.  കലങ്ങിമറിഞ്ഞ അവസ്ഥയിലാണ് പുഴ ഇപ്പോൾ ഒഴുകുന്നത്. ഇന്ന്  ഉച്ചയോടു കൂടിയാണ് പുഴയിൽ വെള്ളം ഉയരാൻ തുടങ്ങിയത്. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എല്ലാ മുൻകരുതലുകളും കൈ കൊള്ളണമെന്നും അധികൃതർ അറിയിച്ചിരിക്കുന്നു. മുക്കം കാരമൂലയിൽ നിന്ന് വല്ലത്തായ്പാറയിലേക്ക് പോകുന്ന റോഡിലുള്ള വെന്റ് പൈപ്പ് പാലം പൂർണ്ണമായും വെള്ളത്തിനടിയിൽ ആയിട്ടുണ്ട്.ഇതുവഴിയുള്ള യാത്ര താൽക്കാലികമായി നിരോധിച്ചിരിക്കുന്നു.

Post a comment

Whatsapp Button works on Mobile Device only