03 July 2020

വാവാട് കാട്ടുപന്നി ശല്യം , കാർഷിക വിളകൾ നശിപ്പിച്ചു
(VISION NEWS 03 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി : കൊടുവള്ളി  നഗരസഭയിലെ വാവാട് പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി . കൃഷിയിടങ്ങളി ലെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് നിത്യസംഭവമായതോടെ കുടുംബങ്ങൾ ദുരി തത്തിലാണ്.

വിഷാരത് എസ്റ്റേറ്റ് ഭൂമിയോട് ചേർന്ന പുൽകുഴിയിൽ , ഒറുവാംകുണ്ട് , നീരുറ്റിപൊയിൽ , പൊയിൽ ഭാഗങ്ങളിലാണ് കാട്ടുപന്നി ശല്യം വർധിച്ചത് . രാത്രി കാലങ്ങളിൽ പന്നികൾ കൂട്ടമായി മല യിറങ്ങിവന്ന് കൃഷിചെയ്ത വാഴ , കപ്പ , ചേമ്പ് , ചേന ഉൾപ്പെടെ യുള്ളവയാണ് നശിപ്പിക്കുന്നത് . കർഷകർക്ക് വലിയ നഷടമാണ് വരുത്തി വെക്കുന്നത് . കൃഷിയിറ ക്കാൻ കഴിയാത്ത അവസ്ഥയാണ് ഇവിടത്തുകാർക്കുള്ളത് . വാവാട് , ഇരുമോത്ത് പ്രദേശത്ത് രൂക്ഷമായ കാട്ടുപന്നി ശല്യം ഒഴിവാക്കാൻ നഗരസഭയും വനം വകുപ്പും ഇടപെടണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു . ഒ.കെ. മജീദ് അധ്യക്ഷത വഹിച്ചു . പി.കെ. റഫീഖ് , ഒ.കെ. ബഷീ ർ , ഒ.കെ. സദാനന്ദൻ , പി.കെ. മോഹൻ , ഒ.കെ. പ്രതീഷ് , എം.കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു .

Post a comment

Whatsapp Button works on Mobile Device only