16 July 2020

കൈതപ്പൊയിലിൽ ജാഗ്രതാ നിർദ്ദേശം
(VISION NEWS 16 July 2020)




താമരശ്ശേരി:
പുതുപ്പാടി പഞ്ചായത്ത്, കൈതപ്പൊയിൽ 7,8 വാർഡുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെയുള്ളവക്ക് രണ്ട് ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ രാഗേഷ് അറിയിച്ചു. പൊതുജനങ്ങൾ അനാവശ്യമായി പുറത്തിങ്ങരുത്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും, പ്രായമായവരും വീടുകളിൽ തന്നെ കഴിയേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ നിയന്തണങ്ങൾ എല്ലാവും കൃത്യമായി പാലിക്കേണ്ടതാണ്. പ്രദേശത്ത് ഇന്ന് കോവിഡ് സ്ഥിതീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട വ്യക്തികളുടെ ശ്രവ പരിശോധന നാളെ നടക്കും. ആരും ആശങ്കപെടേണ്ടതില്ല എന്നും, നിലവിലെ സാഹചര്യങ്ങളെകുറിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only