14 July 2020

സച്ചിൻ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്നും പുറത്താക്കി
(VISION NEWS 14 July 2020)




സച്ചിൻ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്താക്കി. സച്ചിനെ പിന്തുണച്ച 2 മന്ത്രിമാരെയും പുറത്താക്കി.ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഗോവിന്ദ് സിങ് ഡോടാസറയാണ് പുതിയ പി.സി.സി അധ്യക്ഷന്‍.രാജസ്ഥാൻ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് സച്ചിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. അശോക് ഗഹ്ലോട്ട്, കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല , അജയ് മാക്കൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

Post a comment

Whatsapp Button works on Mobile Device only