07 July 2020

കൊടിയത്തൂർ കോട്ടമുഴി പാലം അപകടഭീഷണിയിൽ. ഗതാഗതം തടസ്സപ്പെട്ടു
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



മുക്കം:മുക്കം ചെറുവാടി റോഡിലെ കൊടിയത്തൂർ കോട്ടമുഴി പാലം മഴയിൽ തകർന്നു.ഇന്ന് രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് പാലം തകർന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇത് വഴി ഉള്ളയാത്ര പൂർണമായും തടസ്സപ്പെട്ടു തുടർച്ചയായി പെയ്യുന്ന മഴയിൽ സൈഡ് ഭിത്തികൾ നിലം പൊത്താൻ ആയ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇതുവഴിയുള്ള യാത്ര പൂർണ്ണമായും നിർത്തി വച്ചിട്ടുണ്ട്. മുക്കംപോലീസ്,പഞ്ചായത്ത് അധികൃതർ, പൊതു മരാമത്ത് വകുപ്പ്,എന്റെ മുക്കം സന്നദ്ധ സേന, നാട്ടുകാർ എന്നിവർ സ്ഥലത്ത് എത്തി.


നേരത്തെ ഈ പാലത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടി കാണിച്ചു നാട്ടുകാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
കാരശ്ശേരി അങ്ങാടിക്ക് സമീപമുള്ള പാലവും ഇതേ അവസ്ഥയിലാണ്. കാലപ്പഴക്കംമൂലം ജീർണ്ണാവസ്ഥയിലായ ഈ രണ്ടു പാലങ്ങളും പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a comment

Whatsapp Button works on Mobile Device only