18 July 2020

രചനാ മൽസരം: കൊടുവള്ളി മണ്ഡലം യൂത്ത്‌ ലീഗ്‌ ഉപഹാരം നൽകി
(VISION NEWS 18 July 2020)




ഓമശ്ശേരി:കൊടുവള്ളി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ലോക്ക്‌ ഡൗൺ കാലയളവിൽ നടത്തിയ രചനാ മൽസരത്തിൽ കാർട്ടൂൺ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ കൂടത്തായിയിലെ ഫാത്വിമ സഹ്‌ലക്ക് മണ്ഡലം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന സീനിയർ വൈ:പ്രസിഡണ്ട് നജീബ് കാന്തപുരം സമ്മാനിച്ചു.

സർഗ്ഗാത്മക ശേഷികളെ പരിപോഷിപ്പിക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.ലോക്ക്‌ ഡൗൺ കാലയളവിൽ കൊടുവള്ളി മണ്ഡലം യൂത്ത്‌ ലീഗ്‌ നടത്തിയ രചനാ മൽസരങ്ങൾ അനുകരണീയവും മാതൃകാപരവുമാണെന്ന് നജീബ്‌ കാന്തപുരം കൂട്ടിച്ചേർത്തു.

മണ്ഡലം യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട് സി.കെ.റസാഖ് മാസ്റ്റർ കൈവേലി മുക്ക്‌ അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി പ്രസിഡണ്ട്‌ യൂനുസ് അമ്പലക്കണ്ടി,അഷ്മിൽ, കെ.കെ.സഹീൽ ഷാലു,പി.ഹാഫിസ് സംസാരിച്ചു.

മണ്ഡലം യൂത്ത്‌ ലീഗ്‌ സെക്രട്ടറി സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും കൂടത്തായ് യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡണ്ട് സി.കെ.മുഹമ്മദ് സിറാജ് നന്ദിയും പറഞ്ഞു.

ഫോട്ടോ:കാർട്ടൂൺ രചനാ മൽസരത്തിൽ മൂന്നാം സ്ഥാനം നേടിയ കൂടത്തായി ഫാത്വിമ സഹ്‌ലക്ക്‌ കൊടുവള്ളി മണ്ഡലം യൂത്ത്‌ ലീഗിന്റെ ഉപഹാരം സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡണ്ട്‌ നജീബ്‌ കാന്തപുരം സമ്മാനിക്കുന്നു.

സി.കെ.റസാഖ്‌
(പ്രസിഡണ്ട്‌,മണ്ഡലം യൂത്ത്‌ ലീഗ്‌)

Post a comment

Whatsapp Button works on Mobile Device only