28 July 2020

തൊഴിലുറപ്പ് ഡയറക്ടറി തയ്യാറാക്കി
(VISION NEWS 28 July 2020)




ഓമശ്ശേരി: ഗ്രാമപഞ്ചായത്ത് വാർഡ് 3(ചെമ്മരുതായി )ൽ 150ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ പേര്, വിലാസം, റേഷൻ കാർഡ്, ആധാർ, തൊഴിൽകാർഡ്, വീട്ടു നമ്പർ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി തൊഴിലുറപ്പ് ഡയറക്ടറി തയ്യാറാക്കി.ഈ വിവരശേഖരണം വിവിധ ആവശ്യങ്ങൾക്ക് ഉപകരിക്കപ്പെടും, ഇതിൽ വാട്സ് ആപ്പ് ഉപയോഗിക്കുവന്നവരെ ഉൾപ്പെടുത്തി "ജനകീയം പഞ്ചായത്ത്‌ "എന്ന ഗ്രൂപ്പും സജീവമാണ്. വാർഡ് മെമ്പർ മനു. ഇ. ജെയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ വിനയ മോൾ,ഐശ്വര്യഷാജി, മൃദുല പ്രകാശ്, അമൃത ബാബു എന്നിവരാണ് തയ്യാറാക്കിയത്.

Post a comment

Whatsapp Button works on Mobile Device only