10 July 2020

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് അനുമതി; ഇന്നുമുതൽ ചടങ്ങ് നടത്താം
(VISION NEWS 10 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഗുരുവായൂർ ക്ഷേത്രത്തിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തി വെച്ചിരുന്ന വിവാഹ ചടങ്ങുകൾക്ക് ഇന്നു മുതൽ അനുമതി. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ കൊവിഡ് മാനദണ്ഡം പാലിച്ച് വിവാഹങ്ങൾക്ക് അനുമതി നല്‍കിയിരിക്കുകയാണ്. രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് ചടങ്ങ് നടത്താം എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഒരുവിവാഹ ചടങ്ങില്‍ വധൂവരന്മാരും ക്യാമറാമാൻമാരുമടക്കം 12 ൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ പാടില്ലെന്നും ഒരു ദിവസം 40 വിവാഹങ്ങൾക്ക് മാത്രമാണ് അനുമതിയെന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ അഡ്വ കെ.ബി.മോഹൻദാസ് അറിയിച്ചു. നേരിട്ടും ഓണ്‍ലൈനായും വിവാഹം ബുക്ക് ചെയ്യാമെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

Post a comment

Whatsapp Button works on Mobile Device only