06 July 2020

കാലവർഷം തുടങ്ങി പുഴയെടുത്തത് മൂന്ന് ജീവനുകൾ
(VISION NEWS 06 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



തിരുവമ്പാടി: കാലവർഷം തുടങ്ങി ഒരു മാസത്തിനിടയിൽ മലയോരമേഖലയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് മൂന്ന് യുവാക്കൾ. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെയുണ്ടായ അപകടമരണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. വെള്ളിയാഴ്ച ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മഞ്ഞുവയൽ സ്വദേശി ജെയിംസിന്റെ മൃതദേഹം കണ്ടെടുത്തതോടെയാണ് മരണം മൂന്നായത്.

ജൂൺ ആറിനാണ് ആദ്യ ദുരന്തമുണ്ടായത്. ഉറുമി ജലവൈദ്യുതപദ്ധതി പ്രദേശത്ത് സുഹൃത്തുക്കൾക്കൊപ്പം എത്തിയ മുക്കം നീലേശ്വരം സ്വദേശി ഹാനി റഹ്മാനാണ് ഇരുവഞ്ഞിയുടെ കൈവഴിയായ പൊയിലിങ്ങാപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്. പിറ്റേന്ന് പത്ത് കിലോമീറ്റർ താഴെനിന്നാണ് മൃതദേഹം കിട്ടിയത്.

ജൂൺ 11-ന് കൂടരഞ്ഞി സ്വദേശി മേച്ചേരി ഷെമീർ ചെറുപുഴയിൽ മുങ്ങിമരിച്ചു. കൂട്ടക്കര കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററായിരുന്ന ഷെമീർ പമ്പ് ഹൗസിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു
വീട്ടിലെത്താത്തതിനെത്തുടർന്ന് പിറ്റേന്ന് നടത്തിയ അന്വേഷണത്തിൽ പമ്പ് ഹൗസിന് സമീപം വസ്ത്രങ്ങളും മറ്റും കണ്ടെത്തിയതിനെ തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മലയോര മേഖലകളിൽ മഴ ശക്തമാകുന്നത് അറിയാതെ വെള്ളത്തിൽ ഇറങ്ങുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നും .കല്ലും കൂട്ടങ്ങൾ നിറഞ്ഞ പുഴയിൽ അകപ്പെട്ടാൽ ജീവൻ തിരിച്ചു കിട്ടുക പ്രയാസമാണന്നും നാട്ടുകാർ പാറയുന്നു.

Post a comment

Whatsapp Button works on Mobile Device only