26 July 2020

കോറന്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് സ്നേഹവിരുന്നൊരുക്കി എൺപതിലെ കൂട്ടുകാർ
(VISION NEWS 26 July 2020)



ഓമശ്ശേരി: 1983 മുതൽ വെളിമണ്ണ ജിഎംയുപി സ്കൂളിലും മുഹമ്മദിയ്യ മദ്രസയിലും പഠിച്ചും കളിച്ചും വളർന്നവരുടെ സൗഹൃദ കൂട്ടായ്മയായ  *"എൺപതിലെ കൂട്ടുകാർ"* വാട്സാപ്പ് കൂട്ടായ്‌മ നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായ പ്രവാസി സുഹൃത്തുക്കൾക്ക് സ്നേഹ വിരുന്നൊരുക്കി മാതൃകയായി. വെളിമണ്ണ ജിഎംയുപി സ്കൂൾ പൂർവ്വാധ്യാപകനും കൂട്ടായ്മയിലെ അംഗങ്ങളുടെ ഗുരുനാഥനുമായ ടി.കെ ഹംസ മാസ്റ്റർ സ്നേഹവിരുന്ന് സ്നേഹപ്പൊതി ഭാരവാഹികൾക്ക് കൈമാറി ഉദ്ഘടനം ചെയ്തു. സ്നേഹപ്പൊതി കോറന്റൈനിൽ കഴിയുന്ന പ്രവാസികൾകൾക്ക് അവരുടെ വീടുകളിലെത്തിച്ചു നൽകി.
            ചടങ്ങിൽ പൂർവ്വാധ്യാപകരായ ഇ.കെ മുഹമ്മദ്‌ മാസ്റ്റർ, ടി രാമൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ജനോപകാരമുള്ള ഇത്തരം പരിപാടികൾ തുടർന്നും നടത്താനാണ് കൂട്ടായ്‌മയുടെ തീരുമാനം. കോ-ഓർഡിനേറ്റർ ഫിറോസ് ഖാൻ ചിറക്കൽ, ബഷീർ നൂലാടമ്മൽ, മുനീർ കുണ്ടത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only