22 ജൂലൈ 2020

മദ്രസാ അധ്യാപകർക്ക് ബലിപപെരുന്നാൾ കിറ്റ് വിതരണം ചെയ്തു
(VISION NEWS 22 ജൂലൈ 2020)ഓമശ്ശേരി: കോവിഡിന്റെ പക്ഷാതലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പല മദ്രസകളിലും സമയത്തിന് ശമ്പളം നൽകാൻ സാധിക്കാതെ വന്നത്തോടെ പ്രയാസത്തിലായ മദ്രസാ അധ്യാപകർക്ക് കൈതാങ്ങായി
ഓമശ്ശേരി മേഖല ജിസിസി കമ്മറ്റി. മേഖലാ പരിധിയിലുള്ള മദ്റസയിലെ മുഴുവൻ ഉസ്താദുമാർക്ക് ബലിപെരുന്നാൾകിറ്റ് നൽകി. ഈ പദ്ധതി SIC സൗദി നാഷണൽകമ്മറ്റി വൈസ്ചെയർമാനും മേഖലാ ജിസിസി കമ്മറ്റി പ്രസിഡന്റുമായ യുകെ ഇബ്രാഹിം സാഹിബ് എസ് കെ എസ് എസ് ഫ് മേഖലാ പ്രസിഡന്റ് ഹാരിസ് ഹൈത്തമിക്ക് കിറ്റുകൾ ഏൽപ്പിച്ചുകൊണ്ട് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.പിസി യൂസുഫ് ഫൈസി,കുഞ്ഞാലൻകുട്ടി ഫൈസി,നൂറുദ്ധീൻ ഫൈസി,പിടി മുഹമ്മദ് .കാതിയോട്,നിസാം ഓമശ്ശേരി,ഒയം ഗഫൂർ മുണ്ടുപാറ,മുസ്തഫ അശ്അരി തുടങ്ങിയവർ നേതൃതം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only