05 July 2020

പ്രതിഭകളെ അനുമോദിച്ചു
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക






ഓമശ്ശേരി: മദ്രസാ പഠനത്തോടൊപ്പം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഇസ്സത്തുൽ ഇസ്ലാം മദ്രസ മാനേജിങ്ങ് കമ്മിറ്റിയും എസ് കെ എസ് ബി വി യും ചേർന്ന് അനുമോദിച്ചു.ചടങ്ങിൽ എ കെ മൊയ്തീൻ മുസ്ല്യാർ പ്രാർത്ഥന നടത്തി പി വി അബ്ദുള്ള സാഹിബ് അദ്ധ്യക്ഷത വഹിച്ചു സ്വദർ മുഹല്ലിം മുഹമ്മദലി റഹീമി   ഉദ്ഘാടനം നിർവഹിച്ചു. അബ്ദുള്ള ഷാഫി റബ്ബാനി  മുഖ്യ പ്രഭാഷണം നടത്തി. ഫുൾ എപ്ലസ് നേടിയ റെന്ന ജെബിൻ, ഫാത്തിമ റിഷ, ഫാത്തിമ സ്വാലിഹ, ഹാദിയ മിനുഎന്നിവരെ മാനേജ്മെന്റ ട്രഷറർ എം വി അഹ്മദ്കുട്ടി ഹാജി അനുമോദിച്ചു. ഉന്നത വിജയികളായ മുഹമ്മദ് ശബിൻ കെ.സി, മുഹമ്മദ് ഹിജാസ്, മെഹന ശെറിൻ, റിസാൽ ഖാൻ, മുഹമ്മദ് ശാമിൽ, റബീഹ് സി.വി, ഫിറോസ് എ കെ, ദിൽഷാദ് ഇ സി, നാദിയ ഫാത്തിമ, നാജിയ ഫാത്തിമ, ശംല ഫാത്തിമ, എന്നിവരെ പി.വി അബ്ദുള്ള സാഹിബ് ആദരിച്ചു. സൈദ് റഹ്മാനി, മൊയ്തീൻ മുസ്ല്യാർ, ഗോൾഡൻ ഉണ്ണിമോയി, അബ്ദുൽ അസീസ് പി എ, മുഹമ്മദ് ശബിൻ കെ സി എന്നിവർ സദസ്സിന് അഭിസംബോധനം ചെയ്ത് സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only