17 July 2020

പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ ജന ഹൃദയങ്ങളിൽ വേരൂന്നിയ നേതാവ്‌:ഡോ:എം.കെ.മുനീർ എം.എൽ.എ
(VISION NEWS 17 July 2020)



ഓമശ്ശേരി:അന്തരിച്ച ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ വെണ്ണക്കോട്‌ പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ ജന ഹൃദയങ്ങളിൽ ആഴത്തിൽ വേരൂന്നിയ പാരമ്പര്യമുള്ള മുസ്‌ലിം ലീഗ്‌ നേതാവായിരുന്നുവെന്ന് മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറിയും നിയമ സഭാ പാർട്ടി ലീഡറും പ്രതിപക്ഷ ഉപ നേതാവുമായ ഡോ:എം.കെ.മുനീർ എം.എൽ.എ.അഭിപ്രായപ്പെട്ടു.

ഓമശ്ശേരി പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.സംഘടിപ്പിച്ച പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു പ്രവർത്തനത്തിനു വേണ്ടി ജോലി ഉപേക്ഷിച്ച മാസ്റ്റർ സാമൂഹ്യ സേവനം അധ്യാപനത്തിനു മുകളിൽ പ്രതിഷ്ഠിച്ചു.ഓമശ്ശേരിയിലും പരിസരങ്ങളിലും മുസ്‌ലിം ലീഗ്‌ നട്ടു വളർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക്‌ വളരെ വലുതാണ്‌.പിതാവ്‌ സി.എച്ച്‌.മുഹമ്മദ്‌ കോയയുമായുള്ള അഭേദ്യമായ ബന്ധവും സ്നേഹവും വിവരണാതീതമാണ്‌.ആ കരുതലും ചേർത്തു വെക്കലും പിതാവിന്റെ മരണ ശേഷവും ഞങ്ങളുടെ കുടുംബത്തോടും തുടർന്നു.പാർട്ടിക്കും നാടിനും പ്രത്യേകിച്ച്‌ ഞങ്ങളുടെ കുടുംബത്തിനും മൊയ്തീൻ കുട്ടി മാസ്റ്ററുടെ വിയോഗം അപരിഹാര്യമാണ്‌-മുനീർ തുടർന്നു.

പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.പ്രസിഡണ്ട്‌ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പാണക്കാട്‌ സയ്യിദ്‌ സഹീറലി ശിഹാബ്‌ തങ്ങൾ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.'ചന്ദ്രിക'പത്രാധിപർ സി.പി.സൈതലവി അനുസ്മരണ പ്രഭാഷണം നടത്തി.

സമൂഹം കൂടുതൽ അരാഷ്ട്രീയമാവുന്ന പരസ്പരം വിനിമയം ചെയ്യപ്പെടാത്ത ഇക്കാലത്ത്‌ ചടുലമായ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ വായിക്കപ്പെടുമെന്ന് സി.പി.സൈതലവി അനുസ്മരിച്ചു.നമ്മുടെ ചരിത്രത്തിന്റെ സാക്ഷിയും ത്യാഗത്തിന്റെ പ്രതീകവുമാണ്‌ അദ്ദേഹം.

മുൻ എം.എൽ.എയും മുസ്‌ലിം ലീഗ്‌ മണ്ഡലം പ്രസിഡണ്ടുമായ വി.എം.ഉമർ മാസ്റ്റർ,മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന സെക്രട്ടറി പി.ജി.മുഹമ്മദ്‌,ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ കെ.വി.മുഹമ്മദ്‌,ഓമശ്ശേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ കെ.കെ.അബ്ദുല്ലക്കുട്ടി,യൂത്ത്‌ ലീഗ്‌ ജില്ലാ പ്രവർത്തക സമിതിയംഗം ടി.മൊയ്തീൻ കോയ,മണ്ഡലം യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ സി.കെ.റസാഖ്‌ മാസ്റ്റർ കൈവേലി മുക്ക്‌,ജന:സെക്രട്ടറി എം.നസീഫ്‌ കൊടുവള്ളി,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ സൂപ്പർ അഹമ്മദ്‌ കുട്ടി ഹാജി,യു.കെ.ഇമ്പിച്ച്യാലി മുസ്‌ലിയാർ അമ്പലക്കണ്ടി(ഒമാൻ),പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ഭാരവാഹികളായ റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,യു.കെ.ഹുസൈൻ,പി.വി.സ്വാദിഖ്‌,ടി.എൻ.അബ്ദുൽ റസാഖ്‌ നടമ്മൽ പൊയിൽ,പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ മുനവ്വർ സാദത്ത്‌ ചിറ്റ്യാരിക്കൽ,ജന:സെക്രട്ടറി സഹദ്‌ കൈവേലി മുക്ക്‌,പഞ്ചായത്ത്‌ എം.എസ്‌.എഫ്‌.പ്രസിഡണ്ട്‌ സഫീറുൽ അക്ബർ വെളിമണ്ണ,ജന:സെക്രട്ടറി അജാസ്‌ മഖ്ബൂൽ കൊളത്തക്കര,പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.പ്രതിനിധികളായ എം.ടി.അബ്ദുൽ അസീസ്‌ പുത്തൂർ,ഷാജി കൂടത്തായി,അബൂബക്കർ വെണ്ണക്കോട്‌,എം.സി.ഷാജഹാൻ നടമ്മൽ പൊയിൽ,സഫീർ.പി.ജാറം കണ്ടി,ടി.ശംസുദ്ദീൻ വെസ്റ്റ്‌ വെണ്ണക്കോട്‌,മുഹമ്മദ്‌ പുത്തൂർ,ശഹീദ്‌ കൊളത്തക്കര,ഫൈബിർ അലി കൂടത്തായി എന്നിവർ സംസാരിച്ചു.

പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.ജന:സെക്രട്ടറി ഫായിസ്‌ മങ്ങാട്‌ സ്വാഗതവും ട്രഷറർ യു.കെ.ഉമർ ഓമശ്ശേരി നന്ദിയും പറഞ്ഞു.

ഫായിസ്‌ മങ്ങാട്‌
(ജന:സെക്രട്ടറി)

Post a comment

Whatsapp Button works on Mobile Device only