08 July 2020

നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി നടന്ന ആൾക്ക് കൊവിഡ്; കൽപ്പറ്റ ന​ഗരം അടച്ചുപൂട്ടി
(VISION NEWS 08 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വയനാട് കൽപ്പറ്റയിൽ കൊവിഡ് നിരീക്ഷണത്തിലുള്ള ആള്‍ പുറത്തിറങ്ങിയതിന് പിന്നാലെ രോ​ഗബാധ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് കല്‍പ്പറ്റ ന​ഗരം അടച്ചു പൂട്ടിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജൂണ്‍ 20-ന് മധുരയില്‍ നിന്ന് കല്‍പ്പറ്റയിലെ മെസ് ഹൗസ് റോഡിലെ വീട്ടില്‍ എത്തിയ ആള്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ എത്തിയ ഇയാള്‍ ക്വാറന്റീനില്‍ കഴിയവെ ജൂലായ് നാലിന് പുറത്തിറങ്ങുകയായിരുന്നു. നാല്, അഞ്ച് തീയതികളിലായി ടൗണിലെ നാല് സ്ഥാപനങ്ങളിലെത്തി. എന്നാല്‍ അഞ്ചിന് ഉച്ചക്ക് രണ്ടുമണിയോടെ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. 

കൽപ്പറ്റ ടൗണ്‍ ഉള്‍പ്പെടെ നഗരസഭയിലെ ഏഴു വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി ഇന്നലെ പ്രഖ്യാപിച്ചത്. വാര്‍ഡ് അഞ്ച് (എമിലി), ഒമ്പത് (ചാത്തോത്ത് വയല്‍) 11 (എമിലിത്തടം) 14 (പള്ളിത്താഴെ) 15 (പുതിയ സ്റ്റാന്‍ഡ്) 18 (പുത്തൂര്‍വയല്‍ ക്വാറി), 19 (പുത്തൂര്‍വയല്‍) എന്നിവയാണ് അടച്ചിട്ടിരിക്കുന്നത്.

Post a comment

Whatsapp Button works on Mobile Device only