07 July 2020

സ്വർണ്ണക്കടത്ത് കേസ്; മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്നയുടെ അമ്മ
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മകൾ പ്രതിയാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്ന സുരേഷിന്റെ അമ്മ. മകൾ സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടെന്ന് സ്വപ്നയുടെ അമ്മ വ്യക്തമാക്കി. മകൾക്ക് സ്വർണക്കടത്തിലുളള പങ്ക് അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്, മകളെ കണ്ടിട്ട് മാസങ്ങളായി, കഴിഞ്ഞ മാസം ഫോണിൽ വിളിച്ചെന്നും സ്വപ്നയുടെ അമ്മ പറഞ്ഞു.

അതേസമയം സ്വർണ്ണക്കടത്ത് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എം.ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ മുഖ്യമന്ത്രിക്കു മേൽ സമ്മർദ്ദമേറുകയാണ്. നിരപരാധിയാണെന്ന് തെളിയും വരെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിർത്താനും ഐടി വകുപ്പിന്‍റെ ചുമതലയിൽ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്.

Post a comment

Whatsapp Button works on Mobile Device only