04 July 2020

കോഴിക്കോട് ജില്ലയിൽ എട്ട് പേർക്ക് കൊവിഡ് രോഗബാധ
(VISION NEWS 04 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കോഴിക്കോട് :ജില്ലയില്‍ ഇന്ന് എട്ട് കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.

1. *വകടര  സ്വദേശി*(40)  ജൂലൈ  1 ന് സൗദിയില്‍ നിന്നും  വിമാനമാര്‍ഗ്ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തി. ഇദ്ദേഹത്തിന്റെ് റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു.  കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. സ്രവ പരിശോധന നടത്തി.  ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

2 . *പുതുപ്പാടി സ്വദേശി* (54) ജൂലൈ  1 ന് സൗദിയില്‍ നിന്നും  വിമാനമാര്‍ഗ്ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തി. രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ ഗവ. സജ്ജമാക്കിയ വാഹനത്തില്‍  കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. സ്രവ പരിശോധന നടത്തി.  ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

3. *പയ്യാനക്കല്‍ സ്വദേശി* (35)   ജൂണ്‍ 20 ന് കുവൈറ്റില്‍  നിന്നും  വിമാനമാര്‍ഗ്ഗം കണ്ണൂരെത്തി.  ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് എത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണത്തെ തുടര്‍ന്ന് ജൂണ്‍ 29 ന് ബീച്ച് ആശുപത്രിയില്‍ എത്തി സ്രവം പരിശോധനയ്‌ക്കെടുത്തു. വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു.  ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

4.  *നരിക്കുനി സ്വദേശി* (45)  ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും  വിമാനമാര്‍ഗ്ഗം  കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍  കൊയിലാണ്ടിയില്‍  ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണം തുടര്‍ന്നു. ജൂണ്‍ 30 ന് രോഗലക്ഷണത്തെ തുടര്‍ന്ന് കോഴികോട് ബീച്ച് ആശുപത്രിയില്‍ എത്തി സ്രവം പരിശോധനയ്‌ക്കെടുത്തുഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

5. *അഴിയൂര്‍ സ്വദേശി* (42) ജൂണ്‍ 30 ന് സൗദിയില്‍ നിന്നും  വിമാനമാര്‍ഗ്ഗം   കോഴിക്കോട് എയര്‍പ്പോര്‍ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.  പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

6. *ഏറാമല സ്വദേനി* (43)  ജൂണ്‍ 30 ന് സൗദിയില്‍ നിന്നും  വിമാനമാര്‍ഗ്ഗം   കോഴിക്കോട് എയര്‍പ്പോര്‍ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.  പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.


7. *ബാലുശ്ശേരി സ്വദേശി* (53)  ജൂണ്‍ 30 ന് സൗദിയില്‍ നിന്നും  വിമാനമാര്‍ഗ്ഗം   കോഴിക്കോട് എയര്‍പ്പോര്‍ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.  പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

8. *ഏറാമല സ്വദേശി* (55)  ജൂണ്‍ 30 ന് ഖത്തറില്‍ നിന്നും  വിമാനമാര്‍ഗ്ഗം   കോഴിക്കോട് എയര്‍പ്പോര്‍ട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.  പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

Post a comment

Whatsapp Button works on Mobile Device only