27 July 2020

സാമ്പത്തിക ബാധ്യത അതിരൂക്ഷം; ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു
(VISION NEWS 27 July 2020)

​ 
കൊവിഡ് വ്യാപനം കാരണം പല സ്ഥലങ്ങളിലും ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നുണ്ട് കേരളത്തില്‍. മറ്റ് പ്രദേശങ്ങളില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ കടുത്ത നിയന്ത്രണങ്ങളിലും. ഈ അവസ്ഥയില്‍ ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്താനാണ് തീരുമാനം.സംയുക്ത സമരസമിതിയുടെതാണ് തീരുമാനം.

ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്ന ശേഷം എട്ട് ശതമാനം ബസ് മാത്രമേ കേരളത്തില്‍ ഓടുന്നുള്ളു. ഇതില്‍ ഭൂരിഭാഗവും വന്‍നഷ്ടം സഹിച്ചാണ് ഓടുന്നത്. ഡീസലിന് ലിറ്ററിന് 12 രൂപയാണ് കൂടിയത്. ഇപ്പോള്‍ ഓടുന്ന ബസ്സുകള്‍ക്ക് ഡീസല്‍ ചെലവുപോലും ലഭിക്കുന്നില്ല എന്നും ബസ് ഉടമകള്‍ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങളും ഒപ്പം വര്‍ധിച്ച എണ്ണവിലയും കാരണം പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി എന്നാണ് ബസ് ഉടമകള്‍ പറയുന്നത്.ഡീസല്‍ വില്‍പ്പന നികുതി ഒഴിവാക്കണം ഡീസലിന്റെ വില്‍പ്പന നികുതി ഒഴിവാക്കി സ്വകാര്യ ബസ് വ്യവസായത്തെ രക്ഷിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. തുച്ഛമായ നിരക്ക് വര്‍ധനകൊണ്ട് സ്വകാര്യ ബസ്സുകള്‍ക്ക് സര്‍വീസ് നടത്താനാവില്ല. ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള ധനസഹായം അംഗമല്ലാത്തവര്‍ക്കും ലഭ്യമാക്കണം എന്നിങ്ങനെയാണ് ബസ് ഉടമകളുടെ ആവശ്യം.

Post a comment

Whatsapp Button works on Mobile Device only