വേനപ്പാറ: വൈവിധ്യമാർന്ന ഓൺലൈൻ പഠന വിഭവങ്ങളിലൂടെ നൂതന പഠനാനുഭവങ്ങളൊരുക്കി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു. പി സ്കൂൾ ശ്രദ്ധേയമാകുന്നു.@v
സ്കൂൾ ദിനാചരണങ്ങളോടനുബന്ധിച്ച്, സാഹിത്യകാരനും പ്രഭാഷകനുമായ ശ്രീ. മുഹമ്മദലി കിനാലൂർ (വായനാദിനം), ബാലുശ്ശേരി ഇൻസ്പെക്ടർ ശ്രീ. ജീവൻ ജോർജ് ( ലഹരിവിരുദ്ധ ദിനം ), അന്തർദേശീയ കായിക താരം സാന്ദ്ര സാബു (യോഗാദിനം) എന്നിവർ സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികൾക്ക് വീഡിയോ സന്ദേശം നൽകി. ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ക്വിസ്, പോസ്റ്റർ രചന, പ്രസംഗം, സ്കിറ്റ്, വായന, ദൃശ്യാവിഷ്കാരം, പുസ്തകാസ്വാദനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.@v
ബഷീർ അനുസ്മരണദിനവുമായി ബന്ധപ്പെട്ട് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, പോസ്റ്റർ രചനാമത്സരം, വായനാക്കുറിപ്പ് മത്സരം എന്നിവ സംഘടിപ്പിച്ചു. ലോക ജനസംഖ്യാദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരവും നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. റോയി ഓവേലിൽ, അധ്യാപകരായ ഡോൺ ജോസ്, ജിഷി മാത്യു, ജിസ്സ ജോസ്, ബിസ്സി സണ്ണി, ഷബ്ന, എന്നിവർ പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.@v
Post a comment