23 ജൂലൈ 2020

ഉന്നത വിജയികളെ ഉപഹാരം നൽകി ആദരിച്ചു
(VISION NEWS 23 ജൂലൈ 2020)
കൊടുവള്ളി :വാവാട്, ഇരുമോത്ത് മജ്മഹ് സുന്ന വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്ത് നിന്നും SSLC, PLUS TWO, USS പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.
റിൻഷാ ഫാത്തിമ NP ,ജിംഷി ഖാലിദ് പികെ, വിനായക് വിജയൻ പികെ, ഖദീജ ജുമാന വിസി,ലിയ ഫാത്തിമ ടിപി,രഹാന എംടി,ഹുദ ഫാത്തിമ NP ,ഹിബ ഫാത്തിമ പി, ഷാമിൽ ശശി പൂക്കോട്ടിൽ, ഫാത്തിമ ഹന്നത്ത് എംപി, ഇർഫാന പികെ, മാരിയ സല വി, ഫാത്തിമ നിദ സൈൻ.കെ എന്നീ വിദ്യാർത്ഥികളെ യാണ് ആദരിച്ചത് .
പ്രസിഡന്റ് ഒകെ മജീദ് അധ്യക്ഷത വഹിച്ചു . ചടങ്ങിൽ താജ് ഗോൾഡ് ആൻഡ് ഡയമണ്ട്. കൊടുവള്ളി സ്പോൺസർ ചെയ്ത ഉപഹാരവും നൽകി. ജനറൽ സെക്രട്ടറി റഹീം കട്ടിപ്പാറ, മുനീർ ഇരുമോത്ത്, റഹീം പികെ വാവാട്, ഷാഹിദ് ടി, സഫീർ പികെ, ഹനീഫ പാറമ്മൽ, സക്കീർ എൻപി, എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only