നരിക്കുനി ടൗണിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. പൂനൂര് റോഡ് ജംഗ്ഷന് സമീപത്തെ ഫ്രൂട്ട്സ് വില്പന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. നരിക്കുനി ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
ടൗണിലെ ഹൃദയ ഭാഗത്തുണ്ടായ തീപിടിത്തം ഉടനെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.
സീനിയര്‍ ഫയര്‍ ഓഫീസര്‍ ദിലീപ് കണ്ടോത്തിന്റെ നേതൃത്വത്തിൽ ഫയര്‍ ഓഫീസര്‍മാരായ എ പി രന്തിദേവന്, ഇ പി ജനാര്ദനന്, ഹരീഷ് എം എസ്, എ നിപിന് ദാസ്, സി ഷിജിത്, ജിനേഷ്, അനില്‍കുമാര്‍, രത്നരാജന്‍ എന്നിവരാണ് തീ അണച്ചത്.
Post a comment