കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍.
അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാന്‍ അനുവദിക്കൂ.
പൊതു-സ്വകാര്യ ഗതാഗതവും പാടില്ല.
വൈദ്യ സഹായത്തിനും അവശ്യവസ്തുക്കള്‍ക്കും മാത്രം യാത്ര അനുവദിക്കും.
ലോക്ഡൗണില്‍ ഇളവ് ഏര്‍പ്പെടുത്തിയശേഷം ഞായറാഴ്ചകളില്‍ മാത്രമായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. പിന്നീട് ഘട്ടംഘട്ടമായി ഇതും നീക്കിയിരുന്നു.
എന്നാല്‍ കുറച്ചുദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കലക്ടര്‍ വീണ്ടും ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
നിയന്ത്രണം ലംഘിക്കുന്നത് പരിശോധിക്കാനായി പോലീസും നിരത്തിലുണ്ടാവും.
Post a comment